കോട്ടയം: കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (KMML) ല്‍ ജോലി നേടാന്‍ അവസരം. മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, സിവില്‍, ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍ സ്ട്രീമുകളില്‍ എഞ്ചിനീയര്‍ തസ്തികയിലാണ് നിയമനം.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജോലിക്കാരെയാണ് ആവശ്യമുള്ളത്. ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍, ഇലക്‌ട്രിക്കല്‍ എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍, കെമിക്കല്‍ എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്.
ആകെ ഒഴിവുകള്‍ 05. രണ്ട് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുക.
മെക്കാനിക്കല്‍ എഞ്ചിനീയര്‍ = 01
ഇലക്‌ട്രിക്കല്‍ എഞ്ചിനീയര്‍ = 01
സിവില്‍ എഞ്ചിനീയര്‍ = 01
ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍ = 001
കെമിക്കല്‍ എഞ്ചിനീയര്‍ = 01
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 40,000 രൂപ ലഭിക്കും.
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 41 വയസ് കവിയരുത്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
മെക്കാനിക്കല്‍ എഞ്ചിനീയര്‍
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും, മൂന്ന് വര്‍ഷത്തെ ജോലി പരിചയവും.
ഇലക്‌ട്രിക്കല്‍ എഞ്ചിനീയര്‍
ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും, മൂന്ന് വര്‍ഷത്തെ ജോലി പരിചയവും.
സിവില്‍ എഞ്ചിനീയര്‍
സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും, മൂന്ന് വര്‍ഷത്തെ ജോലി പരിചയവും.
ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍
ഇലക്‌ട്രോണിക്‌സ് അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും, മൂന്ന് വര്‍ഷത്തെ ജോലി പരിചയവും.
കെമിക്കല്‍ എഞ്ചിനീയര്‍
കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും, മൂന്ന് വര്‍ഷത്തെ ജോലി പരിചയവും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.
