കോട്ടയം: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന് കീഴില്‍ വിവിധ ജില്ലകളിലായി കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു.
ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 22ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം.
തസ്തിക & ഒഴിവ്
ക്ലീന്‍ കേരള കമ്പനിയില്‍ കൊല്ലം, കോട്ടയം ജില്ലകളിലെ ജില്ലാ കാര്യാലയങ്ങളിലേക്ക് സെക്ടര്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക.
പ്രായപരിധി
50 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം.
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി നേടിയിരിക്കണം.
ക്ലീന്‍ കേരള അക്കൗണ്ട്‌സ് ഓഫീസര്‍
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയതിന് ശേഷം ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്തുള്ള രണ്ട് വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം.
ശമ്പളം
ദിവസ വേതനമായി 755 രൂപ ലഭിക്കും. ഇതിന് പുറമെ യാത്രാബത്തയായി 150 രൂപയും ലഭിക്കും.
ഇന്റര്‍വ്യൂ
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ ഏപ്രില്‍ 22ന് രാവിലെ 10.00 മണിക്ക് മുന്‍പായി ചുവടെ നല്‍കിയ വിലാസത്തില്‍ എത്തിച്ചേരുക.
വിലാസം: ക്ലീന്‍ കേരള കമ്ബനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം- 10
(വഴുതക്കാട് ചിന്‍മയ സ്‌കൂളിന് എതിര്‍വശം)
അഭിമുഖ സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെയ്ക്കണം. (ഒറിജിനലും, പകര്‍പ്പുകളും).
കൂടുതല്‍ വിവരങ്ങള്‍ക്ക് 9447792058 എന്ന നമ്പറില്‍ ബന്ധപ്പെടുക.
