കെ-സിഡ്കില്‍ 40,000 രൂപ ശമ്പളത്തില്‍ ജോലി; 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം

കോട്ടയം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ ജോലി നേടാന്‍ അവസരം.

ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, പ്രൊജക്‌ട് എക്‌സിക്യൂട്ടീവ് (കെസ്വിഫ്റ്റ്), ഇന്‍വെസ്റ്റ്‌മെന്റ് അനലിസ്റ്റ്, ഐടി അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലായി ആകെ 13 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ വിശദാംശങ്ങള്‍ വായിച്ച്‌ മനസിലാക്കി ഏപ്രില്‍ 30ന് മുന്‍പായി അപേക്ഷ നല്‍കുക.

തസ്തിക & ഒഴിവ്

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, പ്രൊജക്‌ട് എക്‌സിക്യൂട്ടീവ് (കെസ്വിഫ്റ്റ്), ഇന്‍വെസ്റ്റ്‌മെന്റ് അനലിസ്റ്റ്, ഐടി അനലിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ 13 ഒഴിവുകള്‍.

പ്രായപരിധി

ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് = 35 വയസ് വരെ.

പ്രൊജക്‌ട് എക്‌സിക്യൂട്ടീവ് (കെസ്വിഫ്റ്റ്) = 35 വയസ് വരെ.

ഇന്‍വെസ്റ്റ്‌മെന്റ് അനലിസ്റ്റ് = 35 വയസ് വരെ.

ഐടി അനലിസ്റ്റ് = 40 വയസ് വരെ.

യോഗ്യത

ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്

ഡിഗ്രി + എംബിഎ. സമാന മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

പ്രൊജക്‌ട് എക്‌സിക്യൂട്ടീവ് (കെസ്വിഫ്റ്റ്)

ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് / ഐടി അല്ലെങ്കില്‍ എംസിഎ. സമാന മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ഇന്‍വെസ്റ്റ്‌മെന്റ് അനലിസ്റ്റ്

ഡിഗ്രി + എംബിഎ (ഫിനാന്‍സ്)/ സിഎ/ സിഎംഎ. സമാന മേഖലയില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ഐടി അനലിസ്റ്റ്

ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി/ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്.

സമാന മേഖലയില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ശമ്പളം

ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് = 30,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

പ്രൊജക്‌ട് എക്‌സിക്യൂട്ടീവ് (കെസ്വിഫ്റ്റ്) = 30,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

ഇന്‍വെസ്റ്റ്‌മെന്റ് അനലിസ്റ്റ് = 40,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

ഐടി അനലിസ്റ്റ് = 40,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി ഏപ്രില്‍ 30ന് മുന്‍പ് അപേക്ഷ നല്‍കണം.