മലബാര്‍ കാന്‍സര്‍ സെന്ററില്‍ അവസരം; എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കും, ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം; വിശദവിവരങ്ങൾ ഇങ്ങനെ….

മലബാർ : മലബാര്‍ കാന്‍സര്‍ സെന്ററില്‍ നഴ്‌സ് റിക്രൂട്ട്‌മെന്റ് നടക്കുന്നു. താല്‍ക്കാലികാടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുക.

ആകെ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 8ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കുക.

തസ്തിക & ഒഴിവ്

മലബാര്‍ കാന്‍സര്‍ സെന്ററില്‍ പ്രോജക്‌ട് നഴ്‌സ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

പ്രായപരിധി

30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

ബിഎസ് സി നഴ്‌സിങ് കഴിഞ്ഞിരിക്കണം. അല്ലെങ്കില്‍ സംസ്ഥാന കൗണ്‍സില്‍ രജിസ്‌ട്രേഷനോടെയുള്ള ജിഎന്‍എം യോഗ്യതയുള്ളവര്‍ക്കും അവസരമുണ്ട്.

എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

തെരഞ്ഞെടുപ്പ്

വിദ്യാഭ്യാസ യോഗ്യത, എക്‌സ്പീരിയന്‍സ്, ഇന്റര്‍വ്യൂവിലെ മികവ് എന്നിവ പരിഗണിച്ചായിരിക്കും നിയമനം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 33,040 രൂപ ശമ്പളമായി ലഭിക്കും.

ഇന്റര്‍വ്യൂ

താല്‍പര്യമുള്ളവര്‍ നിശ്ചിത ഫോര്‍മാറ്റില്‍ തയ്യാറാക്കിയ അപേക്ഷ ഫോമും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 8ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

വിലാസം: മലബാര്‍ കാന്‍സര്‍ സെന്റര്‍, മൂഴിക്കര (പിഒ), തലശേരി, കണ്ണൂര്‍ ജില്ല, കേരളം- 670103.

സമയം: ആഗസ്റ്റ് 8, രാവിലെ 9.30.

അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ടിഎ/ഡിഎ മുതലായവ അനുവദിക്കുന്നതല്ല. അപേക്ഷാ ഫീസായി 100 രൂപ അടയ്ക്കണം. യോഗ്യതയും പരിചയവും അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ആയിരിക്കണം. ബിഎസ്സി നഴ്‌സിംഗ് ഐഎന്‍സി/കെഎന്‍എംസി മുതലായവയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഉദ്യോഗാര്‍ത്ഥിയുടെ പ്രായം ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും, അതായത് 01-01-2025