കോട്ടയം : ചങ്ങനാശ്ശേരയിൽ മരം കടപുഴകി വീണ് കോടതി കെട്ടിടം തകർന്നു. കനത്ത മഴയിലും കാറ്റിലും ചങ്ങനാശ്ശേരി മുൻസിഫ് കോടതിയുടെ മുൻവശത്ത് നിന്നിരുന്ന കൂറ്റൻ പുളി മരമാണ് മറിഞ്ഞുവീണത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം, മരം വീണ് മുൻസിഫ് കോടതി ചേമ്പറിന്റെ ഒരു വശം തകർന്നു.
അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് കോടതി ജീവനക്കാർ രക്ഷപ്പെട്ടത്.

