ജെസിബി ഉപയോ​ഗിച്ച് തെങ്ങ് പിഴുതെടുക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: പഴയങ്ങാടിയിൽ തെങ്ങ് ദേഹത്ത് വീണ് കുട്ടി മരിച്ചു. പത്ത് വയസുകാരൻ നിസാലാണ് മരിച്ചത്. മൻസൂർ-സമീറ ദമ്പതികളുടെ മകനാണ്.

തെങ്ങ് പിഴുതുമാറ്റുന്നതിനിടെ നിസാലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ജെസിബി ഉപയോ​ഗിച്ച് തെങ്ങ് പിഴുതെടുക്കുന്നത് കാണാൻ കൗതുകത്തോടെ എത്തിയതായിരുന്നു കുട്ടി.

ജെസിബി ഉപയോ​ഗിച്ച് തെങ്ങ് പിഴുതെടുക്കുന്നതിനിടെ ദിശ മാറി പതിക്കുകയായിരുന്നു. കുട്ടി നിന്നിരുന്ന ഭാ​ഗത്തേക്കായിരുന്നു തെങ്ങ് വീണത്. ​നിസാലിന്റെ വീടിനടുത്തായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ നിസാലിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയ്‌ക്ക് ഒന്നരയോടെ മരിച്ചു. മുട്ടം വെങ്ങര മാപ്പിള യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.