കോട്ടയം ചങ്ങനാശ്ശേരിയിൽ വിൽപ്പനക്കായി കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിൽ ; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ

ചങ്ങനാശേരി: സ്കൂൾ തുറക്കൽ ലക്ഷ്യമിട്ട് വിൽപ്പനയ്ക്ക് കൊണ്ടുവന്ന പത്ത് കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് പൊലീസ് പിടിയിൽ.

ചങ്ങനാശ്ശേരി സ്വദേശി ഷാരോണിനെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘവും ചങ്ങനാശ്ശേരി പോലീസും ചേർന്ന് പിടികൂടിയത്.

ഒറീസയിൽ നിന്നും എത്തിച്ച പത്ത് കിലോ കഞ്ചാവുമായി ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം ഇയാളെ കയ്യോടെ പിടികൂടിയത്.

ചങ്ങനാശ്ശേരിയിൽ ഷാരോൺ വ്യാപകമായി കഞ്ചാവ് വില്പന നടത്തുന്നതായി പോലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് ഷാരോൺ പിടിയിലാകുന്നത്.

ചങ്ങനാശ്ശേരി ഡിവൈഎസ്പി എ കെ വിശ്വനാഥൻ്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി എസ് എച്ച് വിനോദ്, എസ് ഐ സന്ദീപ് തുടങ്ങിയവയുടെ നേതൃത്വത്തിൽ ആയിരുന്നു ഇയാളെ പിടികൂടിയത്.