അസുഖം മൂലം മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം 38 ദിവസമായി കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ; പണം നൽകാമെന്നേറ്റ കരാറുകാരന്റെ ഫോൺ സ്വിച്ച് ഓഫ്; ദിവസം 3000 രൂപയാണ് വാടക; മൃതദേഹം കൊണ്ടുപോകാൻ ആരും എത്താറായതോടെ മോർച്ചറി ഉടമ ചിങ്ങവനം പോലീസിൽ പരാതി നൽകി; പണം നൽകിയില്ലെങ്കിലും മൃതദേഹം വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് മോർച്ചറി അധികൃതർ അറിയിച്ചു

കോട്ടയം: അസുഖം മൂലം മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം 38 ദിവസമായി മോർച്ചറിയിൽ. മോർച്ചറി വാടക നൽകാനില്ലാത്തതിനാൽ അന്യ സംസ്ഥാന യുവാവിൻ്റെ

മൃതദേഹം സംസ്കാരിക്കാനാകുന്നില്ല. പണം നൽകാമെന്ന് സമ്മതിച്ച കരാറുകാരൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി.
മധ്യപ്രദേശ് സ്വദേശി അമൽ കുമാർ മവ്റി (16) മൃതദേഹമാണ് 38 ദിവസമായി കോട്ടയം നാട്ടകത്തെ സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

യുവാവിൻ്റെ ജോലിക്കരാറുകാരൻ പണം അടയ്ക്കാത്തതിനാൽ ആണ് മോർച്ചറിയിൽ തന്നെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ തൻ്റെ നിർദ്ദേശപ്രകാരമല്ല മൃതദ്ദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് കരാറുകാരൻ്റെ പ്രതികരണം.ദിവസം 3000 രൂപയാണ് വാടക.

ഇത്രയും ദിവസമായിട്ടും മൃതദ്ദേഹം കൊണ്ടുപോകാൻ ആരും എത്താതായതോടെ മോർച്ചറിഉടമ ചിങ്ങവനം പോലീസിൽ പരാതി നൽകി. പോലീസ് മരിച്ചയാളുടെ കുടുബത്തെ ബന്ധപ്പെടാൻ ശ്രമിച്ചു വരികയാണ്.

ഇടുക്കിയിലുള്ള കരാറു കാരന്റെ ഒപ്പമാണ് അമൽ ജോലി ചെയ്തു വന്നത്.
പോലീസ് യുവാവിൻ്റെ വീട്ടുകാര്യമായി ബന്ധപ്പെടാൻ ശ്രമം തുടരുകയാണ്.

സഹോദരനോടൊപ്പമാണ് അമൽ കേരളത്തിൽ എത്തിയത്. മഞ്ഞപിത്തത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്..

പണം നൽകിയില്ലായെങ്കിലും മൃതദേഹം വിട്ടുകൊടുക്കാൻ തയ്യാറാണെന്നാണ് മോർച്ചറി അധികൃതർ അറിയിച്ചിട്ടുണ്ട്.