കോട്ടയം ജില്ലയിൽ ഇന്ന് (07/02/2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, മുള്ളൻകുഴി, കുഴിയാലിപ്പടി, ക്രൈസ്റ്റ് റബർ, ചാഴിശ്ശേരി റബ്ബർ, പെരുമാലിൽ റബർ, എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9. 00 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും കരിയം പാടം -2 ട്രാൻസ്ഫോർമർ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെയും വൈദ്യുതിമുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാവും പടി, കോളേജ്, തുരുത്തിപ്പടി, കാലായിപ്പടി ട്രാൻസ്ഫോമരുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറുതലമാറ്റം ഭാഗത്തു രാവിലെ 9 മുതൽ 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പുലിക്കുന്ന്, കണ്ണാടിപ്പാറ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ട്രിഫാനി, വെള്ളാറ്റിപ്പടി, മുള്ളൻകുഴി, തറേപ്പടി, വട്ടമുകൾ കോളനി, ഗ്രീൻ പാർക്ക്, ജുബിലി പാർക്ക്, ശാസ്ത്രി റോഡ്, ദർശന, പബ്ലിക് ലൈബ്രറി ഭാഗങ്ങളിൽ 9:00 AM മുതൽ 5:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന് , തച്ചുകുന്ന്,മേനാശേരി ,മുക്കാട്, ഉദിക്കാമല എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5: 30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈൻ വർക്ക് ഉള്ളതിനാൽ വെട്ടിപ്പറമ്പ്, തഴക്കവയൽ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലടുക്കം ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറുമുണ്ട ട്രാൻസ്‌ഫോർമറിൽ 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കുന്നേൽടവർ ,യൂണിവേഴ്സിറ്റി ഔട്ട്‌, ചാരംകുളം എന്നി ട്രാൻസ്‌ഫോർമർ 8am മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചിടപ്പാടി, കുപ്പി, കോടതി, പുതിയകാവ് എന്നിവിടങ്ങളിൽ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെല്ലിക്കകുഴി, മണലേപീടിക ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുറോഡ് ട്രാൻസ്ഫോർറിൽ ,10Am മുതൽ 5PM വരെ വൈദ്യുതി മുടങ്ങും.