ദേശീയ പൊലീസ് മീറ്റില്‍ വിജയികളായി; ലോക പൊലീസ് മീറ്റിലേക്ക് യോഗ്യത നേടി പൊൻകുന്നം സ്വദേശികളായ ദമ്പതികൾ; മെഡല്‍ നേടിയത് നാനൂറ് മീറ്റർ റിലേയിലും ഹൈജമ്പിലും

പൊൻകുന്നം: ദേശീയ പൊലീസ് മീറ്റില്‍ വിജയികളായി പൊൻകുന്നം സ്വദേശികളായ ദമ്പതിമാർ യു.എസില്‍ നടക്കുന്ന ലോക മീറ്റിലേക്ക് യോഗ്യത നേടി.

പൊൻകുന്നം ചിറക്കടവ് മംഗലത്ത് ശശീന്ദ്രന്റെയും ഉഷയുടെയും മകൻ വിനീത് ശശീന്ദ്രനും ഭാര്യ ആതിര വിനീതുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇരുവരും ഗ്വാളിയോറില്‍ ബി.എസ്.എഫില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍മാരാണ്. വിനീത് നാനൂറ് മീറ്റർ റിലേയിലും ആതിര ഹൈജമ്പിലുമാണ് മെഡല്‍ നേടിയത്.

ഡല്‍ഹി ജവഹർലാല്‍ നെഹറു സ്റ്റേഡിയത്തില്‍ നടന്ന ഓള്‍ ഇന്ത്യ പൊലീസ് മീറ്റിലായിരുന്നു ഇരുവരുടെയും യോഗ്യതാപ്രകടനം.