കൊല്ലം : ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. കേസില്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശികളായ കെ ആര്‍ പത്മകുമാര്‍ (52 ), ഭാര്യ എം ആര്‍ അനിതകുമാരി (45), മകള്‍ അനുപമ(20) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
പത്മകുമാറും ഭാര്യയും ചേര്‍ന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ മകളും പിന്നീട് ഇവര്‍ക്കൊപ്പം ചേര്‍ന്നു. പ്രതികളെ അല്‍പം മുമ്ബാണ് എആര്‍ ക്യാമ്ബില്‍ നിന്ന് പൂയപ്പള്ളി സ്റ്റേഷനിലേയ്‌ക്ക് മാറ്റിയത്. ഇവിടെയാണ് സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ തടിച്ചുകൂടി പ്രതിഷേധിച്ചത്.
‘അവളെ ഇങ്ങോട്ട് ഇറക്കിവിട്ടുതരാൻ പറ, അവളുമാരെ…ഞങ്ങള്‍ കാണിച്ച് തരാം ശിക്ഷ എന്താണെന്ന്. പാവപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയിട്ട്, അവളെ പൊതിഞ്ഞുകെട്ടി അകത്തോട്ട് കേറ്റിക്കൊണ്ടുപോകുന്നോ. ഇറക്കിവിട് ചുണയുണ്ടെങ്കില്‍, ഇറക്കിവിട്. ശിക്ഷ ഞങ്ങള്‍ കാണിച്ച് തരാം. എന്റെ കൈയിലെങ്ങാനും കിട്ടുവാണേല്‍ വലിച്ചുകീറി ഉപ്പുതേക്കും. ഞാനാണ് പറയുന്നത്.
ഇറക്കിവിട്ടുതാ…അവളുടെ മുഖം മൂടി തലേമൂടി കൊണ്ടുപോയിരിക്കുന്നു. കേറ്റിവിട് ഞങ്ങളെ.ഞങ്ങളെ അങ്ങോട്ടൊന്ന് കടത്തിവിട്. ഈ കൊലയാളികളെ ഞങ്ങളുടെ മുന്നിലൊന്ന് ഇട്ടുതാ. പിഞ്ചുകുഞ്ഞിനെ കൊണ്ടുപോയി ഒരു ദിവസം അവള്‍ പശുത്തൊഴുത്തിലാ കിടത്തിയത്. ഞങ്ങള്‍ക്കറിയാം, എവിടെയാ കിടത്തിയതെന്ന്.’- നാട്ടുകാരി പറഞ്ഞു
