സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ യുവാവെത്തി; വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

 

 

തൃശൂര്‍: ബി ജെ പി പരിപാടിക്കിടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ വേദിയിലേക്ക് കയറാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തളിക്കുളം സ്വദേശി സുരേഷ് കുമാര്‍ (43) ആണ് പിടിയിലായത്.

കുര്‍ക്കഞ്ചേരിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. അദ്ദേഹം തിരിച്ചുപോയതിന് പിന്നാലെയാണ് സുരേഷ് കുമാര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി ജെ പി പ്രവര്‍ത്തകര്‍ ഇയാളെ പിടിച്ചുവയ്ക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.