കൊച്ചിയിൽ പുതുവർഷ ആഘോഷത്തിനിടയിലുണ്ടായ ബൈക്ക് അപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ പുതുവർഷ ആഘോഷത്തിനിടയിൽ വാഹനാപകടം.

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്.

വൈപ്പിൻ പാലത്തിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്തു.