കോട്ടയം: കോട്ടയം പനച്ചിക്കാട് മാളികക്കടവ് പാലത്തിന് സമീപം വെള്ളം കയറിക്കിടന്ന പാടത്ത് വീണ് താറാവ് കർഷകൻ മരിച്ചു.
പാത്താമുട്ടം തേവരകുന്നേല്‍ സദാനന്ദനാണ് (55) മരിച്ചത്. വ്യാഴം ഉച്ചയോടെയായിരുന്നു സംഭവം.
തീറ്റ നല്‍കാനായി താറാവുകളെ പാടശേഖരത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു സദാനന്ദൻ. കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
