കാനത്തിന്റെ ഭൗതികശരീരം ഉടൻ തിരുവനന്തപുരത്തെത്തിക്കും; ഉച്ചയോടെ വിലാപയാത്രയായി കോട്ടയത്തേക്ക്

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പൊതുദര്‍ശനം ഇന്ന്.

കൊച്ചി അമൃത ആശുപത്രിയില്‍ നിന്നും മൃതദേഹം ഏഴ് മണിയോടെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തും. തുടര്‍ന്ന് എയര്‍ ആംബുലൻസില്‍ മൃതദേഹം തിരുവനന്തപുരത്തെത്തിക്കും.

അദ്ദേഹത്തിന്റെ ജഗതിയിലെ വീട്ടിലും പാര്‍ട്ടി ആസ്ഥാനത്തും പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയോടെ റോഡ് മാര്‍ഗം വിലാപ യാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും.

സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും വാഴൂരിലെ വീട്ടില്‍ മൃതദേഹം എത്തിക്കുക. നാളെ രാവിലെ 11 മണിക്കാണ് സംസ്കാരം.

ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം. അനാരോഗ്യം മൂലം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.