‘രക്ഷപ്പെടാൻ സ്ഥലം ഇല്ലാത്തതുകൊണ്ടാണ് അപകടത്തില്‍പ്പെട്ടത്; ഇനി പലഹാരപൊതിയുമായി വരാൻ മകൻ ഇല്ല’; സങ്കടമടക്കാനാകാതെ അമ്മ; നിറകണ്ണുകളോടെ ജോയിക്ക് വിട ചൊല്ലി നാട്

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ മൃതദേഹം സംസ്കരിച്ചു.

മകന്റെ വേര്‍പാടില്‍ മനംതകര്‍ന്ന് അമ്മ. രക്ഷപ്പെടാൻ സ്ഥലം ഇല്ലാത്തതുകൊണ്ടാണ് അപകടത്തില്‍പ്പെട്ടത്, അല്ലങ്കില്‍ അവൻ നീന്തി രക്ഷപ്പെടുമായിരുന്നുവെന്ന് അമ്മ പറഞ്ഞു. എല്ലാ ദിവസവും പലഹാരപൊതിയുമായി വരുന്ന മകൻ ഇല്ലെന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം താങ്ങാനാകുന്നില്ലെന്നും അമ്മ പറഞ്ഞു.

എല്ലാ ജോലിക്കും പോകുമായിരുന്നുവെന്നും അമ്മ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ അവര്‍ക്ക് കഴിയുന്നതിന്‍റെ പരമാവധി ചെയ്തുവെന്നും അതില്ലെല്ലാം പൂര്‍ണ തൃപ്തിയുണ്ടെന്നും ജോയിയുടെ സഹോദരന്‍റെ മകൻ ഷിജിൻ പറഞ്ഞു.

നാല് ആവശ്യങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഇതില്‍ എംഎല്‍എയും മേയറും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഷിജിൻ പറഞ്ഞു.