കോട്ടയം : ചങ്ങനാശ്ശേരി തെങ്ങണയിൽ 52 ഗ്രാം ബ്രൗൺ ഷുഗറും 20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.
പശ്ചിമ ബംഗാൾ സ്വദേശി മുബാറക് അലി (37 ) യെയാണ് കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് പി ജി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇയാൾ തെങ്ങണ കവലയിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കും , ചെറുപ്പക്കാർക്കും ലഹരി വില്പന നടത്തി കൊണ്ടിരിക്കുബോഴാണ് എക്സൈസ് പിടികൂടിയത്.
സിൽവർ നിറത്തിലുള്ള ഫോയിൽ പേപ്പറിൽ അടക്കം ചെയ്ത് ആവശ്യക്കാർക്ക് നൽകുകയാണ് ഇയാളുടെ പതിവ്. മഫ്തിയിൽ കാത്ത് നിന്നിരുന്ന എക്സൈസുകാരുടെ മുൻപിൽ വച്ച് ലഹരി കൈമാറ്റത്തിന് എത്തിയ ഇയാൾ പിടിയിലാവുകയായിരുന്നു. ലഹരി വിറ്റ വകയിൽ 35000 രൂപയും ഇയാളിൽ നിന്നും പിടികൂടി.
റെയ്ഡിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ നൗഷാദ് എം, അരുൺ സി ദാസ് , ഡപ്യൂട്ടി കമ്മീഷണർ സ്ക്വാഡംഗം പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ് , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശോഭ് കെ വി , ശ്യാം ശശിധരൻ , വനിത സിവിൽ എക്സൈസ് ഓഫീസർ സുജാത സി ബി , എക്സൈസ് ഡ്രൈവർ ജോഷി എന്നിവർ പങ്കെടുത്തു.
