ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലംമാറ്റം; കോട്ടയം കളക്ടർ വി വിഘ്നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി; ജെറോമിക് ജോര്‍ജ്ജ് പിന്നോക്ക ക്ഷേമ ഡയറക്ടര്‍; അനു കുമാരി തിരുവനന്തപുരം കളക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി.

തിരുവനന്തപുരം, കോട്ടയം, ഇടുക്കി തുടങ്ങിയ മൂന്ന് ജില്ലകളിലെ കളക്ടർമാർക്കാണ് സർക്കാർ സ്ഥലംമാറ്റം നല്‍കിയത്.

തിരുവനന്തപുരം കളക്ടർ സ്ഥാനത്തേക്ക് ഐടി മിഷൻ ഡയറക്ടറായ അനു കുമാരി വരും ജെറോമിക് ജോർജ്ജിനെ പിന്നോക്ക ക്ഷേമ ഡയറക്ടറാക്കിയാണ് മാറ്റി.

കോട്ടയം കളക്ടർ വി വിഘ്നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി കളക്ടർ ഷീബാ ജോർജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായും മാറ്റി. ജോണ്‍ വി സാമുവലാണ് പുതിയ കോട്ടയം കളക്ടർ.

സപ്ലൈക്കോയില്‍ നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിൻ്റെ ജോയിന്റ് സെക്രട്ടറിയായി നിയമനം നല്‍കി.