കൊച്ചിയിൽ കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ; എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 20 ലിറ്റർ ചാരായം,950 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവ പിടികൂടിയത്

കൊച്ചി: കാക്കനാട് കേന്ദ്രമാക്കി കുലുക്കി സർബത്തിൻ്റെ മറവിൽ ചാരായം വിൽപ്പന നടത്തിയ രണ്ട് പേർ എക്സൈസിൻ്റെ പിടിയിൽ.

20 ലിറ്റർ ചാരായം, 950 ലിറ്റർ വാഷ്, ചാരായ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാറ്റുപകരണങ്ങൾ, തുടങ്ങിയവയും പിടിച്ചെടുത്തു.

എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.