ജ്വല്ലറിയുടെ പൂട്ട് പൊളിച്ച്‌ മോഷണ ശ്രമം; ലോക്കര്‍ പൊളിക്കാൻ നോക്കിയിട്ട് നടന്നില്ല; വെള്ളി ആഭരണങ്ങളുമായി മുങ്ങി

കോഴിക്കോട്: താമരശ്ശേരിയില്‍ വീണ്ടും ജ്വല്ലറി മോഷണം.

പൂട്ടു പൊളിച്ച്‌ അകത്തുകടന്ന മോഷ്ട്ടാക്കള്‍ക്ക് പക്ഷേ ജ്വല്ലറിയിലെ ലോക്കർ പൊളിക്കാനായില്ല.
തുടർന്ന് അര കിലോഗ്രാം വെള്ളി ആഭരണങ്ങള്‍ കവര്‍ന്നു.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
താമരശ്ശേരി പൊലീസ് സ്റ്റേഷനു സമീപത്തുള്ള ജ്വല്ലറിയുടെ ചുവര് തുരന്ന് നേരത്തെ മോഷണം നടന്നിരുന്നു.

ലോക്കര്‍ പൊളിച്ച്‌ അൻപത്തഞ്ച് പവന്‍ സ്വർണമാണ് അന്ന് മോഷ്ടാക്കള്‍ കവര്‍ന്നത്. ഈ കവര്‍ച്ച നടന്ന ജ്വല്ലറിയുടെ 700 മീറ്ററോളം അകലെ മാത്രമാണ് വീണ്ടും സമാന രീതിയിലുള്ള മോഷണം നടന്നിരിക്കുന്നത്.

സിയ ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ടു പൊളിച്ച്‌ അകത്തു കടന്ന മോഷ്ടാക്കള്‍ അര കിലോ വെള്ളിയുമായി കടന്നുകള‌ഞ്ഞു. ജ്വല്ലറിയിലെ ലോക്കര്‍ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ലോക്കര്‍ പൊളിക്കാൻ കഴിഞ്ഞിരുന്നെങ്കില്‍ വന്‍ മോഷണം നടക്കുമായിരുന്നു.