കൊച്ചി: തെന്നിന്ത്യൻ നായിക ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ സിനിമയായ ‘ഹലോ മമ്മി’ നാളെ തിയേറ്ററുകളിലെത്തുകയാണ്.
വൈശാഖ് എലൻസ് ആണ് സംവിധാനം. ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ദീനാണ് നായകൻ.
ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുല്‍ ഇ. എസ് എന്നിവരാണ് നിർമ്മാതാക്കള്‍.
സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേല്‍ എന്നിവരാണ് സഹനിർമ്മാതാക്കള്‍.
ഐശ്വര്യ ലക്ഷ്മി ഇതുവരെ അവതരിപ്പിച്ച വേഷങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്ന കഥാപാത്രമായിട്ടാണ് ഇത്തവണ എത്തുന്നത്.
