നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു; ഇനി അവന്തികാ ഭാരതി; ഫേസ്ബുക്ക് പോസ്റ്റുമായി അഭിനവ ബാലാനന്ദ ഭൈരവ

കൊച്ചി: നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചതായി റിപ്പോർട്ട്.

അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ഒപ്പം സന്യാസ വേഷത്തിലിരിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും സന്യാസവും മഹാ മണ്ഡലേശ്വർ പദവിയും സ്വീകരിച്ചു. സലില്‍ ചേട്ടൻ എന്നതില്‍ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാദ്ധ്യായനത്തില്‍ എന്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നത്.

റിപ്പോർട്ടുകളോട് നിഖിലയോ അഖിലയോ പ്രതികരിച്ചിട്ടില്ല.