സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍; തല്ലുമാല, ഉണ്ട, സൗദിവെള്ളക്ക അടക്കം നിരവധി ചിത്രങ്ങളുടെ സംയോജകൻ

കൊച്ചി: എഡിറ്റർ നിഷാദ് യൂസഫ് അന്തരിച്ചു.

കൊച്ചിയിലായിരുന്നു അന്ത്യം. ഉണ്ട, സൗദി വെള്ളക്ക , തല്ലുമാല, വൂള്‍ഫ് , ഓപ്പറേഷൻ ജാവ, വണ്‍ , ചാവേർ, രാമചന്ദ്ര ബോസ്സ് & Co, ഉടല്‍ , ആളങ്കം, ആയിരത്തൊന്ന് നുണകള്‍ , അഡിയോസ് അമിഗോ , എക്സിറ്റ് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

ബസൂക്ക, ആലപ്പുഴ ജിംഖാന എന്നിവ റിലീസ് ചെയ്യാനുള്ള ചിത്രങ്ങളാണ് .

മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം നിർണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചിത്രങ്ങളുടെ എഡിറ്ററായിരുന്നു നിഷാദ് യൂസഫ് എന്ന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക പ്രതികരിച്ചു.

നിഷാദിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തിന് പെട്ടന്ന് ഉള്‍ക്കൊള്ളാൻ കഴിയുന്നതല്ലെന്നും സംഘടന അനുശോചിച്ചു.