തടി കയറ്റിറക്കിനെ ചൊല്ലി തര്‍ക്കം: ബന്ധുവായ റിട്ട. എസ്.ഐയുടെ കൈ തല്ലിയൊടിച്ചു: കോന്നിയില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗം അറസ്റ്റില്‍

കോന്നി: തടി കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ബന്ധുവായ റിട്ട. എസ്.ഐയുടെ കൈ തല്ലിയൊടിച്ച കോണ്‍ഗ്രസിന്റെ ഗ്രാമപഞ്ചായത്തംഗം അറസ്റ്റില്‍.

കോന്നി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം ജോസഫാണ് അറസ്റ്റിലായത്. ബന്ധുവായ റിട്ട.എസ്.ഐ ജോസ് കൊന്നപ്പാറയെ ആണ് ആക്രമിച്ചത്.

മരക്കുറ്റി കൊണ്ടുള്ള അടിയില്‍ ജോസിന്റെ കൈ ഒടിയുകയും തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം.

ജോസും ജോസഫും തമ്മില്‍ മുന്‍പ് തന്നെ വൈരാഗ്യം നിലനിന്നിരുന്നു. ഇതിനിടെയാണ് ഇരുവരുടെയും വീടിന് സമീപം നിന്ന് മാറിയുള്ള റോഡില്‍ തടി കയറ്റുന്നതിനെ ചൊല്ലിയുള്ള വിഷയമാണ് ആക്രമണത്തില്‍ കലാശിച്ചത്. തടി കയറ്റുമ്പോള്‍ റോഡ് തകരുന്നുവെന്ന തര്‍ക്കത്തിനൊടുവില്‍ മരക്കുറ്റി കൊണ്ട് അടിക്കുകയായിരുന്നു.