കോട്ടയം: കോട്ടയം ലോഗോസ് ജങ്ഷനിലെ നല്ലിടയന്‍ പള്ളിക്കു സമീപത്തെ ഗോഡൗണിൽ തീപിടുത്തം.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. വിവരം അറിയിച്ചതിനെ തുടര്‍ന്നു ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും കെട്ടിടത്തിന്റെ സീപത്തേക്കു വാഹാനം എത്തിക്കാന്‍ സാധിച്ചില്ല.
ഇതോടെ തീ കെടുത്തുന്നതു ദുഷ്‌കരമായി മാറുകയായിരുന്നു. കെട്ടിടത്തിനു സമീപത്തു മറ്റു ജലസ്രോതസുകള്‍ ഇല്ലാതിരുന്നതും പ്രതിസസന്ധി സൃഷ്ടിച്ചു.
നീളമുള്ള ഹോസ് കൊണ്ട് ഒരു ഭാഗത്തെ തീ അണയ്ക്കാന്‍ മാത്രമാണു ഫയര്‍ഫോഴസിനായത്. അപ്പോഴേയ്ക്കും ഉള്ളിലുള്ള സാമഗ്രികള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.
