കളിക്കുന്നതിനിടെ കാണാതായ മൂന്ന് വയസുകാരി കുളത്തിൽ വീണ് മരിച്ച നിലയിൽ

വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ കാണാതായ മൂന്നു വയസുകാരിയെ വീട്ടുമുറ്റത്തു മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ ചേർത്തല പുത്തനമ്പലത്താണ് സംഭവം. കാട്ടുകട മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്- പ്രീത ദമ്പതികളുടെ മകൾ ആഷ്മിക കൃഷ്ണയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.