ഗാബയില്‍ ഓസ്‌ട്രേലിയയ്‌ക്ക് മുന്നില്‍ വെളളംകുടിച്ച്‌ ഇന്ത്യൻ ബാറ്റര്‍മാര്‍; കൊഹ്‌ലിയടക്കം മൂന്നുപേര്‍ പുറത്ത്

ബ്രിസ്ബേൻ: ഗാബ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയ്‌ക്ക് മുന്നില്‍ വിയർത്ത് ഇന്ത്യൻ ബാറ്റർമാർ.

ടീം സ്‌കോർ 22 റണ്‍സ് എത്തുമ്പോഴേക്കും ഇന്ത്യയുടെ മൂന്ന് മുൻനിര വിക്കറ്റുകള്‍ വീണു. ജെയ്‌സ്വാള്‍ (4), ശുബ്‌മാൻ ഗില്‍ (1), കൊഹ്‌ലി (3) എന്നിവരാണ് പുറത്തായത്.

സ്‌റ്റാർക്ക് രണ്ടും ഹെയ്‌സല്‍വുഡ് ഒരു വിക്കറ്റും വീഴ്‌ത്തി.
നേരത്തെ 405ന് ഏഴ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയയ്‌ക്ക് മൂന്നാം ദിനം 40 റണ്‍സ് കൂടിയേ കൂട്ടിച്ചേർക്കാനായുള്ളു.

അലക്‌സ് കാരി അർദ്ധ സെഞ്ച്വറി നേടി. 88 പന്തുകളില്‍ ഏഴ് ഫോറുകളും രണ്ട് സിക്‌സറുമായി കാരി 70 റണ്‍സ് നേടി. ഇന്ത്യക്കായി ജസ്‌പ്രീത് ബുംറ ആറ് വിക്കറ്റ് വീഴ്‌ത്തി. 76 റണ്‍സ് വഴങ്ങിയാണ് ബുംറ ആറ് വിക്കറ്റുകള്‍ നേടിയത്.

സിറാജ് രണ്ടും നിതീഷ് റെഡ്‌ഡി ഒന്നും വിക്കറ്റ് വീഴ്‌ത്തി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ബൗളർമാരില്‍ ബുംറയൊഴികെ ആരും കാര്യമായി തിളങ്ങിയില്ല.