ബസുകളുടെ സമയക്രമത്തെചൊല്ലി തര്‍ക്കം; ബസില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറിനെ മറ്റൊരു ബസിലെ ജീവനക്കാരന്‍ ഇരുമ്പു വടികൊണ്ട് മര്‍ദ്ദിച്ചു; തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ; കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: സ്വകാര്യ ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം. കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡില്‍ വെച്ചാണ് അക്രമം നടന്നത്.

ബസില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറിനെ മറ്റൊരു ബസിലെ ജീവനക്കാരന്‍ ഇരുമ്പു വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ കോട്ടയ്ക്കല്‍ സ്വദേശി നൗഷാദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി ഷഹീറിനെ പോലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്. ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.