തിരുവനന്തപുരം: ചോദ്യപേപ്പർ ചോർന്ന സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതലയോഗം ഇന്ന് ചേരും.
മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വകുപ്പുതല അന്വേഷണം ഉള്‍പ്പടെയുള്ളവയില്‍ യോഗം തീരുമാനം കൈക്കൊള്ളും.
ഡിപിഐ നേരത്തെ ഡിജിപിക്കും സൈബർ പൊലീസിനും സംഭവത്തില്‍ പരാതി നല്‍കിയിരുന്നു. സ്വകാര്യ ട്യൂഷൻ സെന്‍ററുകളെ സഹായിക്കുന്നതിന് വേണ്ടി അധ്യാപകരുടെ ഭാഗത്ത് നിന്നാണ് ഗുരുതര വീഴ്ച ഇക്കാര്യത്തില്‍ ഉണ്ടായത് എന്നതാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ചുള്ള കാര്യവും വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തും.
എസ്‌എസ്‌എല്‍സി, ഇംഗ്ലീഷ്, പ്ലസ് വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുൻപ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്.
