ഡെങ്കിപ്പനി ബാധിച്ച വിദേശ ടൂറിസ്റ്റ് ഹോം സ്റ്റേയിൽ മരിച്ച നിലയിൽ; കൊച്ചിയിൽ എത്തിയത് പത്ത് ദിവസം മുമ്പ്

കൊച്ചി: കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശ ടൂറിസ്റ്റ് മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോളവെൻകോയാണ് ആണ് മരിച്ചത്. 75 വയസായിരുന്നു.

ഫോർട്ട് കൊച്ചി കുന്നുംപുറത്തെ ഹോം സ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പത്ത് ദിവസം മുമ്പാണ് കൊച്ചിയിൽ എത്തിയത്.

പിന്നാലെ പനി ബാധിച്ച ഇദ്ദേ​ഹം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശനിയാഴ്ചയാണ് ‍ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യനില വിഷളായതിനെ തുടര്‍ന്നാണ് മരണം.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് പAലീസ് അറിയിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി ഡെങ്കിബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് വിദേശ പൗരന്റെ മരണം.