വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ആഭ്യന്തര റൂട്ടുകളില്‍ 1606 രൂപ മുതലുള്ള ടിക്കറ്റുകള്‍; അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്

കൊച്ചി: ഈ അവധിക്കാലത്ത് 1606 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന നിരക്കുകളില്‍ നാട്ടിലേക്ക് പറക്കാൻ അവസരവുമായി എയർ ഇന്ത്യ എക്‌സ്‌പ്രസില്‍ ഫ്‌ളാഷ്‌ സെയില്‍ ആരംഭിച്ചു.

നവംബർ ഒന്ന് മുതല്‍ ഡിസംബർ 10 വരെയുള്ള യാത്രകള്‍ക്കായി ഒക്ടോബർ 27നകം ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകളാണ്‌ 1606 രൂപ മുതലുള്ള നിരക്കില്‍ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ airindiaexpress.com ബുക്ക് ചെയ്യുന്നവർക്ക് 1456 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റുകള്‍ ലഭിക്കും.

മലയാളികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന കൊച്ചി- ബാംഗ്ലൂര്‍, ചെന്നൈ- ബാംഗ്ലൂര്‍ റൂട്ടുകളിലും ഗുവാഹത്തി- അഗര്‍ത്തല, വിജയവാഡ- ഹൈദരാബാദ് തുടങ്ങി നിരവധി റൂട്ടുകളിലും ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.

വെബ്‌സൈറ്റിലൂടെ ബുക്ക്‌ ചെയ്‌ത്‌ ചെക്ക്‌ ഇന്‍ ബാഗേജ്‌ ഇല്ലാതെ എക്‌സ്‌പ്രസ്‌ ലൈറ്റ്‌ നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക്‌ 3 കിലോ അധിക ക്യാബിന്‍ ബാഗേജ്‌ നേരത്തെ ബുക്ക് ചെയ്‌താല്‍ സൗജന്യമായി ലഭിക്കും. കൂടുതല്‍ ലഗേജ്‌ ഉള്ളവര്‍ക്ക്‌ ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക്‌ ഇന്‍ ബാഗേജിന്‌ 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്‌ക്ക്‌ 1300 രൂപയും മാത്രമാണ് ഈടാക്കുക.