കുട്ടികളുടെ അശ്ലീല ചിത്രങ്ങളും കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്ത യുവാവിനെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈകോടതി.

ചെന്നൈ: ചെന്നൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈകോടതി ഉത്തരവ്. അമ്പത്തൂർ പൊലീസ് യുവാവിന്റെ ഫോണും പിടിച്ചെടുത്തിരുന്നു. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെയാണ് ഉത്തരവ്.

പുതുതലമുറ അശ്ലീല ചിത്രങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ നിരീക്ഷണം. മുൻ തലമുറകളില്‍ ഉണ്ടായിരുന്ന സിഗരറ്റ്, മദ്യ ആസക്തി പോലെയാണ് ഇപ്പോഴത്തെ തലമുറയുടെ അശ്ലീലചിത്രങ്ങളോടുള്ള ആസക്തി. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന യുവാക്കളെ ശിക്ഷിക്കുന്നതിന് പകരം അവര്‍ക്ക് കൗണ്‍സിലിങ് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യമായൊരു സ്ഥലത്തുവെച്ച്‌ അശ്ലീല വിഡിയോകള്‍ കാണന്നത് സെക്ഷൻ 14(1) കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും സംരഷിക്കുന്ന വകുപ്പ്, ഇൻഫര്‍മേഷൻ ടെക്നോളജി ആക്ടിലെ 67B വകുപ്പ് പ്രകാരവും കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി.

 

കേസിന്റെ വാദത്തിനിടെ യുവാവിനെ കോടതി വിളിച്ച്‌ വരുത്തിയിരുന്നു. തുടര്‍ന്ന് താൻ അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണെന്ന് കോടതിയില്‍ അറിയിച്ച യുവാവ് കൗണ്‍സിങ്ങിന് വിധേയനാകാൻ തയാറാണെന്നും വ്യക്തമാക്കി. ഈയടുത്ത് പുറത്ത് വന്ന ഒരു പഠനഫലവും വിധിപ്രസ്താവത്തിനിടെ ജഡ്ജി പരാമര്‍ശിച്ചു.