റോബിൻ ബസിനെ വെട്ടാൻ പുതിയ കോയമ്പത്തൂര്‍ സര്‍വീസുമായി കെഎസ്‌ആര്‍ടിസി; പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂര്‍ വോള്‍വോ എസി സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും

പത്തനംതിട്ട: റോബിൻ ബസിനെ വെട്ടാൻ പുതിയ കോയമ്പത്തൂര്‍ സര്‍വീസുമായി കെഎസ്‌ആര്‍ടിസി.

പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂര്‍ വോള്‍വോ എസി സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും.
പത്തനംതിട്ടയില്‍ നിന്നും രാവിലെ 4:30ന് ആരംഭിക്കുന്ന സര്‍വീസ് തിരികെ കോയമ്പത്തൂരില്‍ നിന്നും വൈകുന്നേരം 4:30ന് പുറപ്പെടും.

റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂര്‍, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സര്‍വീസ്. റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്.

എംവിഡി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വിവിധയിടങ്ങളില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിനിടെ വിഷയത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി ആൻറണി രാജു രംഗത്തുവന്നിരുന്നു. നിയമം എല്ലാവരും പാലിക്കണമെന്നും ബസിനെതിരെ സ്വീകരിക്കുന്നത് പ്രതികാര നടപടിയല്ലെന്നും മന്ത്രി ആൻറണി രാജു പറഞ്ഞു.