തിരുവനന്തപുരം: സിനിമ സീരിയല്‍ താരം വീണ നായർ ഭർത്താവ് ആര്‍ജെ അമനുമായി വേർപിരിഞ്ഞു.
ഔദ്യോഗികമായി വിവാഹ ബന്ധം വേർപെടുത്താൻ ഇരുവരും കുടുംബ കോടതിയില്‍ എത്തി അവസാന നടപടികളും പൂർത്തിയാക്കി.
ഇതിന്റെ വീഡിയോകള്‍ പല യൂട്യൂബ് ചാനലുകളും പുറത്തുവിട്ടു.
ഭർത്താവില്‍ നിന്നും അകന്നാണ് കഴിയുന്നതെന്നും നിയമപരമായ വിവാഹമോചനത്തിന് ശ്രമം നടക്കുന്നവെന്നും വീണ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു ഓണ്‍ലൈൻ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
“എന്റെ മോൻ നല്ല ഹാപ്പിയാണ്. അവൻ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണൻ വരുമ്പോള്‍ അവൻ അദ്ദേഹത്തിന്റെ കൂടി പുറത്തു പോകാറുണ്ട്. എനിക്ക് ഒരമ്മയുടെ സ്നേഹം മാത്രമേ കൊടുക്കാൻ പറ്റൂ. അച്ഛന്റെ സ്നേഹം കൊടുക്കാൻ പറ്റില്ല. അതവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്”, വീണാ നായർ പറഞ്ഞു.
തങ്ങള്‍ തമ്മിലുള്ള പ്രശ്നം കൊണ്ടാണ് അകന്നു കഴിയുന്നതെന്നും അത് മകനെ ബാധിക്കരുതെന്ന് നിർബന്ധമുണ്ടെന്നും വീണ കൂട്ടിച്ചേർത്തു.
