സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള പിറവിയോടനുബന്ധിച്ചു സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിക്ക് തലസ്ഥാന നഗരിയിൽ തിരി കൊളുത്തി. നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ, നടി ശോഭന എന്നിവർ മുഖ്യതിഥികളായി വന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കേരളീയം പരിപാടിയിൽ സിനിമാ -സാംസ്കാരിക , രാഷ്ട്രീയ മേഖലകളിൽ നിന്നായി അനവധി ആളുകൾ പങ്കെടുത്തു.
28 കോടിയോളം ചെലവാക്കി നടത്തുന്ന കേരളീയം പരിപാടി 40-ലധികം വേദികളിലായി ഒരാഴ്ച നീണ്ടു നിൽക്കും .
നമ്മുടെ നേട്ടങ്ങള്‍ അര്‍ഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം ഉത്സവങ്ങളുടെ പേരില്‍ ചില നഗരങ്ങള്‍ ലോകത്ത് അറിയപെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പല ഭാഗത്തെ വംശീയ സംഘര്‍ഷം തടയാനുള്ള ഒറ്റ മൂലിയാണ് ജാതി ഭേദം മത ദ്വേഷം ഇല്ലാതെ എല്ലാവരും ഒരുമിച്ചു കഴിയുന്ന കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
