കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ തമ്മിലടിച്ചു.
രണ്ട് സിപിഒമാരാണ് തമ്മിലടിച്ചത്. പൊലീസ് സ്റ്റേഷനില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
സംഘർഷത്തില്‍പ്പെട്ട സിപിഒയുടെ തല പൊട്ടി. ജനലിലേക്ക് തല പിടിച്ച് ഇടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവമെന്ന് ദൃക്സാക്ഷി പറഞ്ഞു.
തലപൊട്ടിയ സിപിഒ ആദ്യം എസ്‌ഐയുടെ റൂമിലേക്കും പിന്നീ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം കാണുന്നത്. ഒരു പൊലീസുകാരൻ തലയും പൊത്തിപ്പിടിച്ച് ഇറങ്ങിയോടുന്നതാണ് കണ്ടത്.
