കൊച്ചി: അവതാരകയായും അഭിനേത്രിയായും കയ്യടി നേടിയ താരമാണ് ആര്യ.
സോഷ്യല്‍ മീഡിയയിലേയും താരമായ ആര്യ ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയുമായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ഫിനാലെ എത്തിയിരിക്കുകയാണ്. ആരായിരിക്കും കപ്പുയര്‍ത്തുക എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട ആരാധകരുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ആര്യ.
സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ആര്യ. ഫിനാലെ വീക്കില്‍ മറ്റ് താരങ്ങളൊക്കെ റീ എന്‍ട്രി നടത്തിയിട്ടും എന്തുകൊണ്ട് സിബിന്‍ തിരികെ വന്നില്ലെന്നായിരുന്നു ഒരാളുടെ ചോദ്യം.
സിബിനെ റീ എന്‍ട്രിയ്ക്കായി വിളിച്ചിട്ടില്ലെന്നായിരുന്നു ആര്യയുടെ മറുപടി.
ബാക്കിയെല്ലാ മത്സരാര്‍ത്ഥികളേയും ഫിനാലെയുടെ റി എന്‍ട്രിയ്ക്കായി വിളിച്ചിട്ടുണ്ട്.
ഫിസിക്കല്‍ അസോള്‍ട്ട് ചെയ്ത അസി റോക്കിയേയും വിളിച്ചിട്ടില്ല. റോബിനെ ഫിസിക്കല്‍ അസോള്‍ട്ട് ചെയ്തിട്ടും വിളിച്ചിരുന്നു. ചിലപ്പോള്‍ ഇത് കുറച്ചു കൂടി ഭീകരമായ ഫിസിക്കല്‍ അസോള്‍ട്ട് ആയതു കൊണ്ടാകാം. മെഡിക്കല്‍ കാരണങ്ങളാല്‍ പുറത്താക്കിയ സിബിനെ എന്താണ് റീ എന്‍ട്രിയ്ക് വിളിക്കാത്തതെന്ന് അറിയില്ലെന്നും ആര്യ പറയുന്നു.
ആര് ജയിക്കും എന്ന ചോദ്യത്തിനും ആര്യ മറുപടി നല്‍കുന്നുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കണ്ടിടത്തോളം അര്‍ഹതയുള്ളത് ജിന്റോ ചേട്ടനാണ്. ജിന്റോ ചേട്ടന്‍ ട്രോഫി നേടണം.
പക്ഷെ എന്റെ ആഗ്രഹം ഈ സീസണ്‍ ജാസ്മിന്‍ ജയിക്കണം എന്നാണ്. അതിന്റെ കാരണവും പറയാം. ഈ സീസണ്‍ ഏറ്റവും കൂടുതല്‍ പോപ്പുലാരിറ്റിയും ഏറ്റവും കൂടുതല്‍ ടിആര്‍പിയും നേടിയ സീസണ്‍ ആണെന്നാണ് അറിയപ്പെടുന്നത്. പോപ്പുലാരിറ്റി എന്നാല്‍ കുപ്രസദ്ധിയാണ്. ഏറ്റവും നല്ല സീസണ്‍ എന്നല്ല. ഏറ്റവും മോശം സീസണും ഏറ്റവും പോപ്പുലര്‍ സീസണുമാണിതെന്ന് ആര്യ പറയുന്നു.
നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് ഹിറ്റായ സീസണ്‍ ആണിത്. ഈ നെഗറ്റിവ് പബ്ലിസിറ്റിയും കുപ്രസിദ്ധിയും അവര്‍ ഉണ്ടാക്കിയെടുത്തത് ജാസ്മിന്‍ എന്ന കുട്ടിയെ വച്ചിട്ടാണ്. ഈ സീസണ്‍ മുഴുവന്‍ ജാസ്മിന്‍ തന്റെ തോളിലാണ് ചുമന്നത്. ആ കുട്ടിയെ വിറ്റു ഈ സീസണ്‍. ആ കുട്ടിയെ വൃത്തിയില്ലാത്ത കുട്ടിയാക്കി. ഇനി എന്തെങ്കിലും ആക്കാന്‍ ബാക്കിയുണ്ടോ? കാണിച്ച കാര്യങ്ങള്‍ തന്നെയാണ്. എന്നാലും പറയുകയാണ്. അവളായിരുന്നു കണ്ടന്റ്. അത്രയും പ്രോഫിറ്റ് നേടിക്കൊടുത്തത് ജാസ്മിന്‍ ജാഫറാണ്. അതിനാല്‍ ആ പ്രൈസ് മണി അവള്‍ അര്‍ഹിക്കുന്നു എന്നാണ് എന്റെ ആഗ്രഹം എന്നും ആര്യ പറയുന്നു.
