ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഗണ്‍മാനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ആലപ്പുഴ മജിസ്ട്രേറ്റ് കോടതി.
ഗണ്മാൻ അനില്‍, സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപ് കണ്ടാല്‍ അറിയുന്ന മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ആലപ്പുഴ സൗത്ത് പൊലീസിനാണ് കോടതിയുടെ നിര്‍ദ്ദേശം.
പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ഗണ്മാൻ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അജയ് ജ്യുവല്‍, കെഎസ്യു ജില്ലാ പ്രസിഡന്റ് എഡിതോമസ് എന്നിവരാണ് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മുഖ്യമന്ത്രിയുടെ ഗണ്മാൻ അനില്‍, സെക്യൂരിറ്റി ഓഫീസര്‍ സന്ദീപ് എന്നിവര്‍ക്കെതിരെ ഐപിസി 294 ബി, 326,324 പ്രകാരം കേസെടുക്കണമെന്നാണ് ഹര്‍ജി.
