ചങ്ങനാശേരി: മുൻ ഭാര്യ മറ്റൊരു യുവാവിനൊപ്പം താമസമാക്കിയത് അറിഞ്ഞ മുൻ ഭർത്താവ് യുവതിയെ കുത്തി വീഴ്ത്തി. ചങ്ങനാശ്ശേരി വാഴൂർ റോഡിലുള്ള ബസ്റ്റാൻഡിൽ ആയിരുന്നു സംഭവം
മാർക്കറ്റിലെത്തി സാധനങ്ങൾ വാങ്ങിയശേഷം ഫാത്തിമപുരത്തെ താമസ സ്ഥലത്തേക്ക് പോകാനായി ബസ്റ്റാൻഡിൽ എത്തിയപ്പോഴാണ് അക്രമം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുൻ ഭാര്യയെ കുത്തി വീഴ്ത്തിയശേഷം ബസ്റ്റാൻഡിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ യാത്രക്കാരും ബസ് ജീവനക്കാരും പോലീസും ചേർന്ന് പിടികൂടി. കത്തികൊണ്ട് പരിക്കേറ്റ പ്രതി പോലീസ് കസ്റ്റഡിയിൽ ആശുപത്രിയിലാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
ഇതര സംസ്ഥാന തൊഴിലാളികൾ ആണ് മൂവരും . അസം സ്വദേശിയായ മോസിനി ഗോഗോയ്ക്കാണ് പരിക്കേറ്റത്. ഇവരുടെ മുൻ ഭർത്താവും എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനുമായ മധുജ ബറുവയാണ് കുത്തിയത് .
മുൻ ഭാര്യ ഭർത്താക്കന്മാരായ ഇരുവരും പിരിഞ്ഞതിനുശേഷം ഭർത്താവ് എറണാകുളത്തും ഭാര്യ ഫാത്തിമപുരത്ത് മറ്റൊരു യുവാവിനൊപ്പവും താമസിച്ചു വരികയായിരുന്നു – ഫാത്തിമാപുരത്തെ താമസിച്ച് സർവീസ് സെൻററിൽ ജോലി ചെയ്തു വരികയാണ് യുവതിയും യുവാവും ഇന്ന് സാധനങ്ങൾ വാങ്ങാനായി ചങ്ങനാശ്ശേരി മാർക്കറ്റിൽ എത്തിയത്.
