രാമങ്കരിയിൽ വീട് കയറി യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു; ഒപ്പം താമസിച്ച യുവതിയുടെ ഭർത്താവാണ് ആക്രമിച്ചത്; പ്രതി ഭാര്യയുമായി ഒളിവിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: രാമങ്കരിയിൽ വീട് കയറി യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. രാമങ്കിരി വേഴപ്ര സ്വദേശി ബൈജുവിനെയാണ് ആക്രമിച്ചത്.

ആക്രമണത്തിൽ ബൈജുവിന് ഗുരുതരമായി പരിക്കേറ്റു.
ബൈജുവിന്‍റെ ഒപ്പം താമസിച്ചിരുന്ന യുവതിയുടെ ഭർത്താവ് സുബിനാണ് വെട്ടിയത്.

സംഭവത്തിന് പിന്നാലെ യുവതിയെയും സുബിനെയും കാണാനില്ല. ഇരുവര്‍ക്കായും രാമങ്കരി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സുബിനുമായി പിണങ്ങിക്കഴിയുന്ന ഭാര്യ കഴിഞ്ഞ കുറച്ചു ദിവസമായി ബൈജുവിനൊപ്പം താമസിക്കുകയായിരുന്നു.

ഇവിടെ എത്തി സുബിൻ ബൈജുവിനെ വെട്ടിപ്പരിക്കേൽപിച്ച ശേഷം ഭാര്യയെ കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.