കൊല്ലം: പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു.
ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ചോദ്യം ചെയ്യാനായി പരവൂര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന തിരുവല്ല സ്വദേശിയും പുക്കുളം സുനാമി ഫ്ലാറ്റില്‍ താമസിക്കുന്നയാളുമായ അശോകധര(56)നാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വീട്ടില്‍ നിന്ന് അശോകധരനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. യുവതി നല്‍കിയ പരാതിയിലാണ് കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പോലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് നെടുങ്ങോലം താലൂക്കാശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴരയോടെ മരിച്ചു.
