കോട്ടയം: വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു വെറൈറ്റി സ്നാക്ക് ഉണ്ടാക്കിയാലോ? രുചികരമായ ബ്രെഡ് ടോസ്റ്റ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
ബ്രെഡ്
ഓട്ട്സ് പൊടിച്ചത് – 1 കപ്പ്
റവ – 2-3 സ്പൂണ്‍
തക്കാളി – 1
സവാള – 1
കാബേജ് – ചെറിയ കഷ്ണം
മല്ലിയില പൊടിയായി അരിഞ്ഞത് ഒരു പിടി
മുളക് പൊടി- എരുവിന് ആവശ്യമുള്ളത്
പച്ചമുളക് – ആവശ്യത്തിനു
ജീരകപ്പൊടി- ഒരു നുള്ള്
മല്ലിപ്പൊടി – 3 നുള്ള്
ഗരം മസാല – 3 നുള്ള്
പുളിയുള്ള കട്ടി മോര് – 2-3 സ്പൂണ്‍
ഉപ്പു ആവശ്യത്തിനു
വെള്ളം ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
തക്കാളി, സവാള, കാബേജ്, പച്ചമുളക് ഇവയെല്ലാം പൊടിയായി അരിഞ്ഞെടുത്തു ബ്രെഡ് ഒഴികെ ഉള്ള എല്ലാ കൂട്ടുകളും ചേർത്ത് ഇളക്കി സ്വല്പം അയവുള്ള ഒരു കൂട്ട് ഉണ്ടാക്കുക. ഇത് ബ്രെഡ്‌നു മുകളില്‍ സ്പൂണ്‍ കൊണ്ട് പരത്തുക. ഒരു വശത്ത് മാത്രം തേച്ചാല്‍ മതി. ചൂടായ തവയില്‍ അല്പം എണ്ണ തടവി കൂട്ട് തേച്ച വശം തവയില്‍ വെച്ച് മുകളില്‍ നിന്ന് പതിയെ അമർത്തി കൊടുക്കുക. പാകമാകുമ്പോള്‍ മറുവശവും ചെറുതായി മൊരിച്ചെടുക്കുക.
