മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കീഴില്‍ സ്ഥിര ജോലി; 83,000 രൂപ വരെ ശമ്പളം വാങ്ങാം; നിരവധി ഒഴിവുകള്‍; ഉടൻ അപേക്ഷിക്കാം

കൊച്ചി: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കീഴില്‍ സ്ഥിര ജോലി നേടാൻ അവസരം. അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.

കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവർ കേരള പിഎസ് സി ഒഫീഷ്യല്‍ വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.

അവസാന തീയതി: ഒക്ടോബർ 15

തസ്തികയും ഒഴിവുകളും

സംസ്ഥാന മലിനീകരണ ബോർഡില്‍ അസിസ്റ്റന്റ് എഞ്ചിനീയർ. ബോർഡിന് കീഴില്‍ വിവിധ സ്ഥലങ്ങളിലായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്.

കാറ്റഗറി നമ്ബർ : 357/2025

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 39,500 രൂപമുതല്‍ 83,000 രൂപവരെയാണ് ശമ്ബളമായി ലഭിക്കുക.

പ്രായപരിധി

18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും.

ഉദ്യോഗാർത്ഥികള്‍ 02.01.1989 നും 01.01.2007 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ). മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായ പരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല.

യോഗ്യത

യു ജി സി അംഗീകൃത സർവകലാശാലയില്‍ നിന്നും നേടിയ ബി ടെക്. സിവില്‍/കെമിക്കല്‍/എൻവയേണ്‍മെന്റല്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത.

അംഗീകൃത സർവകലാശാലയില്‍ നിന്നും നേടിയ എൻവയേണ്‍മെന്റല്‍ എഞ്ചിനീയറിംഗ്/ടെക്നോളജി അല്ലെങ്കില്‍ പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ്/ടെക്നോളജി ബിരുദാനന്തരബിരുദം ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 15.10.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/