ആലപ്പുഴ: കായംകുളത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം.
അപകടത്തില്‍ ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. വള്ളികുന്നം കടുവങ്കല്‍ പ്രേംനവാസില് സുധീഷ് പി എസ് (38) ആണ് മരിച്ചത്.
ദേശീയപാതയില്‍ കായംകുളം മുക്കട ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് 4.30 ഓടെ അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
