കോട്ടയം: ചർമ്മത്തെ സംരക്ഷിക്കുന്നതിന് പണ്ട് മുതല്ക്കേ ഉപയോഗിച്ച് വരുന്ന ചേരുവകയാണ് വെളിച്ചെണ്ണ. അവശ്യ ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് വെളിച്ചെണ്ണ.
വെളിച്ചെണ്ണ ചർമ്മത്തില്‍ പുരട്ടുന്നത് സ്വാഭാവികമായി ഈർപ്പം നിലനിർത്തുന്നതിനാല്‍ അവ തിളക്കമുള്ള ചർമ്മത്തിന് അത്യുത്തമമാണ്.
വെളിച്ചെണ്ണ ഈർപ്പം നിലനിർത്താനും വരള്‍ച്ച തടയാനും സഹായിക്കുന്നു. തേങ്ങയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പതിവായി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ആരോഗ്യകരവും തിളക്കമുള്ളതുമായ തിളക്കം നല്‍കുകയും ചെയ്യും.
ചർമ്മത്തെ സംരക്ഷിക്കാൻ വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിക്കാം
ഒന്ന്
വെളിച്ചെണ്ണയും തൈരും ചേർത്ത മാസ്ക്:
1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും 2 ടേബിള്‍സ്പൂണ്‍ പ്ലെയിൻ തൈരും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. തൈരിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുക ചെയ്യുന്നു.
രണ്ട്
വെളിച്ചെണ്ണയും മഞ്ഞളും ചേർത്ത മാസ്ക്:
1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി യോജിപ്പിക്കുക. 15 മിനുട്ട് നേരം മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ കഴുകി കളയുക. മഞ്ഞള്‍ ചർമ്മത്തിന് തിളക്കം നല്‍കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
മൂന്ന്
വെളിച്ചെണ്ണയും ഓട്സ് മാസ്കും:
ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും 2 ടേബിള്‍ സ്പൂണ്‍ ഓട്സ് പൊടിച്ചതും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാല്‍ കഴുകി കളയുക.
