ബീഫ് പ്രിയരാണോ നിങ്ങൾ..?എങ്കിൽ ഇനി ബീഫ് ഇങ്ങനെ വരട്ടി നോക്കൂ; എത്ര നാള്‍ വേണമെങ്കിലും കേടാകാതെ വീട്ടില്‍ സൂക്ഷിക്കാം

കോട്ടയം: ബീഫ് വാങ്ങുന്നവര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ഒരു അടിപൊളി റെസിപ്പി ആണ് ഈ ബീഫ് വരട്ടിയത്. കാരണം ഒരുപാട് നാള്‍ വീട്ടില്‍ തന്നെ കേടാകാതെ ഈ ബീഫ് വരട്ടിയത് സൂക്ഷിക്കാനാകും.

ആവശ്യമുള്ള ചേരുവകള്‍

ബീഫ്
ചെറിയുള്ളി
വെളുത്തുള്ളി
ഇഞ്ചി
പെരുംജീരകം
കുരുമുളക്
മുളക് പൊടി
മഞ്ഞള്‍ പൊടി
ഗരംമസാല പൊടി
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
ഉണക്ക മുളക്

തയ്യാറാക്കുന്ന വിധം

ഒരു കിലോ ബീഫ് വരട്ടിയത് കിട്ടണമെങ്കില്‍ രണ്ടു കിലോ ബീഫ് നമ്മള്‍ എടുക്കണം. ഇനി നമുക്ക് എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ഒരു ജാറിലേക്ക് ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി, പെരുംജീരകം, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി അരച്ച്‌ എടുക്കാം. ശേഷം ഈ അരച്ച മസാല ബീഫിലേക്ക് ചേര്‍ത്ത കൊടുക്കണം. ഇനി മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ്, ആവശ്യത്തിന് എണ്ണ കൂടെ ഒഴിച്ച്‌ ഒപ്പം വേപ്പിലയും ഇട്ട് നന്നായി തിരുമി എടുക്കണം. കുക്കറിലേക്ക് ഇട്ടതിന് ശേഷം നമുക്ക് 70% വേവിച്ച്‌ എടുക്കാം. ഇനി വെള്ളം വറ്റിച്ച്‌ എടുക്കാം. നമുക്ക് ബീഫ് വരട്ടിയത് ഒരു മാസം വരെ എടുത്ത് വെക്കുവാന്‍ വേണ്ടി ബീഫ് വരട്ടിയത് തയ്യാറാക്കിയതിന് ശേഷം നല്ലതുപോലെ ചൂടാറാന്‍ മാറ്റിവെക്കാം. ശേഷം ഒരു കവറില്‍ ആക്കി ഫ്രീസറില്‍ എടുത്ത് വെക്കാം.

ഇനി ബീഫിലെ വെള്ളം വറ്റി വരുമ്ബോള്‍ ഒരു പാന്‍ എടുത്ത് അതിലേക്ക് പച്ച വെളിച്ചെണ്ണ ഒഴിച്ച്‌ അതിലേക്ക് പെരുംജീരകവും ഇഞ്ചിയും വെളുത്തുള്ളിയും ചുവന്നുള്ളിയും കറി വേപ്പിലയും ചേര്‍ത്ത് കൊടുത്ത നന്നായി ഇളകി കൊടുത്ത നന്നായി മൊരിഞ്ഞ് വരുമ്ബോള്‍ അതിലേക്ക് ചുവന്ന ഉണക്ക മുളക് ഇടിച്ചത് ചേര്‍ത്ത് കൊടുക്കാം. ഇനി നമ്മള്‍ നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന ബീഫ് ഇതില്ലേക്ക് ചേര്‍ത്ത് കൊടുക്കാം. അവസാനം കുരുമുളക്ക് പൊടിയും ഗരമസാല പൊടിയും ഇതിലേക്ക് ചേര്‍ത്ത നന്നായി മിക്സ് ചെയ്ത് വെക്കാം.

ഇപ്പോള്‍ ഇതാ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ബീഫ് വരട്ടിയത് തയ്യാറായി കഴിഞ്ഞു. എല്ലാവരും വീട്ടില്‍ പരീക്ഷച്ചു നോക്കണേ. ബീഫ് വരട്ടിയത് ഒരു മാസം വരെ എടുത്ത് വെക്കാനായി നേരത്തെ പറഞ്ഞതു പോലെ ബീഫ് വരട്ടിയത് തയാറാക്കിയതിന് ശേഷം നല്ലതുപോലെ ചൂടാറാന്‍ മാറ്റിവെക്കാം. ശേഷം ഒരു കവറില്‍ ആക്കി ഫ്രീസറില്‍ എടുത്ത് വെച്ചാല്‍ മതി.