നീലേശ്വരം: ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാറിനുള്ളിലും ലോഡ്ജ് മുറിയിലും പീഡിപ്പിച്ച തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ യുവാവിനെ നീലേശ്വരം പോലീസ് അറസ്റ്റുചെയ്തു.
നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ 20-കാരിയുടെ പരാതിയില്‍ ആറ്റിങ്ങലിലെ ടാക്സി ഡ്രൈവർ ശ്യാംജിത്ത് (26) നെയാണ് അറസ്റ്റുചെയ്തത്.
പെണ്‍കുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപാണ് ശ്യാംജിത്തിനെ ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ടത്. വിവാഹിതനായ യുവാവ് ഇക്കാര്യം പെണ്‍കുട്ടിയില്‍ നിന്നും മറച്ചുവെച്ചു.
പെണ്‍കുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപ് പുല്ലൂരിലെത്തിച്ച് ഇന്നോവ കാറില്‍ വെച്ചും കാർണാടക ഉഡുപ്പിയിലെ ലോഡ്ജില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
ശ്യാംജിത്ത് വിവാഹിതനാണെന്നത് മറച്ചുവെച്ച് തന്നെ വഞ്ചിക്കുകയാണെന്ന് മനസ്സിലാക്കിയ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
