കോട്ടയം: അത്ഭുതകരമായ ഗുണങ്ങളുള്ള റാഗി ആരോഗ്യത്തിനും പല വിധ രോഗങ്ങള്‍ക്കും ആശ്വാസമേകുന്നു. ഷുഗർ, ബിപി, അമിത വണ്ണം, കൊളെസ്ട്രോള്‍ തുടങ്ങി ജീവിതശൈലി രോഗങ്ങളാല്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ? രക്തക്കുറവ് മൂലം തളർച്ചയും ക്ഷീണവും നിങ്ങളെ അലട്ടുന്നുണ്ടോ?
റാഗി കൊണ്ടുള്ള ഈ സ്മൂത്തി നിങ്ങള്‍ക്ക് ആശ്വാസമേകും. ബ്രേക്ക്‌ഫാസ്റ്റ് ആയി കഴിക്കാവുന്ന ഈ സ്മൂത്തി വെറും മൂന്നു ദിവസത്തില്‍ തന്നെ നിങ്ങള്‍ക്ക് മാറ്റം പ്രധാനം ചെയ്യുന്നു. ക്ഷീണം എല്ലാം മാറി നിങ്ങള്‍ വളരെ ആക്റ്റീവ് ആയി മാറും. പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള റാഗി രക്തകുഴലുകളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ പുറം തള്ളുന്നതിനോടൊപ്പം രക്തയോട്ടം സുഗമമാക്കുന്നു.
ഈ സ്മൂത്തിയ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് റാഗി അഞ്ചു മിനിറ്റോളം വെള്ളത്തില്‍ കുതിർത്തി വെക്കുക. റാഗിക്ക് പകരം റാഗി പൊടിയും ഉപയോഗിക്കാവുന്നതാണ്. നമ്മുടെ വീട്ടില്‍ തന്നെ ഉണക്കി പൊടിച്ച റാഗി പൗഡർ ആയാല്‍ കൂടുതല്‍ നല്ലത്. ശേഷം റാഗി വളരെ കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത റാഗിയിലേക്ക് രണ്ട് ഗ്ലാസ്സ് പച്ചവെള്ളം കൂടി ഒഴിച്ചതിന് ശേഷം നന്നായി അരിപ്പ വെച്ച് അരിച്ചെടുക്കുക. ഇനി ഈ സ്മൂത്തിയിലേക്ക് ആവശ്യം വലിയൊരു ക്യാരറ്റ് ആണ്. തൊലി കളഞ്ഞ ശേഷം വട്ടത്തില്‍ അരിഞ്ഞ് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ വേവിക്കുക.
അരിച്ചു വെച്ച റാഗി ഒരു പാനില്‍ ചെറിയ ചൂടില്‍ മെല്ലെ കുറുക്കികൊണ്ടിരിക്കുക. കുറുക്കിയെടുത്ത റാഗി മൂന്ന് ഈത്തപ്പഴം, ക്യാരറ്റ് വേവിച്ചത്, കാല്‍കപ്പ് തേങ്ങപ്പാല്‍ എന്നിവ ചേർത്ത് നന്നായി മിക്സിയില്‍ അടിച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്ക് മാറ്റിയതിനു ശേഷം കുതിർത്തി വെച്ച ചിയാ സീഡ്‌സ് കൂടി അതിനു മുകളില്‍ ഇടുമ്പോള്‍ വളരെ ഹെല്‍ത്തി ആയ ബ്രേക്ക്‌ഫാസ്റ്റ് സ്മൂത്തി തയ്യാർ. ദിവസവും രാവിലെ ഇതൊന്നു കഴിച്ചു നോക്കൂ.
