കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.
ആത്മഹത്യാപ്രേരണാകേസില്‍ അറസ്റ്റ് ഒഴിവാക്കാൻ ദിവ്യ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് വിധി പറയും. ജാമ്യം അനുവദിച്ചാല്‍ അറസ്റ്റ് ഒഴിവാകും.
ജാമ്യം നിഷേധിച്ചാല്‍ ദിവ്യക്ക് ഹൈക്കോടതിയെ സമീപിക്കാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നല്‍കാം. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചാല്‍ പൊലീസിന് അറസ്റ്റ് ചെയ്യാം.
അറസ്റ്റിലേക്ക് നീങ്ങുകയോ ദിവ്യ കീഴടങ്ങുകയോ ചെയ്താല്‍ കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കോടതി നിർദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും.
