തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ മലക്കം മറിഞ്ഞ് ബാര്‍ ഉടമകളുടെ സംഘടനാ നേതാവ് അനിമോൻ.
പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നാണ് പുതിയ വിശദീകരണത്തില്‍ അനിമോൻ പറയുന്നത്.
സംഘടനയിലെ അംഗങ്ങളോട് എന്ന ആമുഖത്തില്‍ തുടങ്ങുന്ന ദീര്‍ഘമായ വാട്സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.
ഓഡിയോ എല്‍ഡിഎഫിനും സർക്കാറിനും എതിരെ ആരോപണത്തിന് ഇടയാക്കി. തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു. താൻ ഒളിവിലല്ലെന്നും അനിമോൻ വ്യക്തമാക്കി.
രണ്ട് ദിവസമായി ഓഫ് ചെയ്തിരുന്ന മൊബൈല്‍ ഫോണും ഇന്ന് ഓണ്‍ ചെയ്തിട്ടുണ്ട്. അതേസമയം, ബാർ ഉടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ വാദം ആവർത്തിക്കുന്നതാണ് അനിമോന്റെ വിശദീകരണം. വിശദീകരണം നേതൃത്വവുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ആണെന്നാണ് സൂചന.
